പാര്‍പ്പിടം ഔദാര്യമല്ല അവകാശമാണ് 

0

ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ പാര്‍പ്പിട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പാര്‍പ്പിട മില്ലാത്ത പാവപ്പെട്ടവരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും പാര്‍പ്പിട അവകാശ സംരക്ഷണ സമിതി  ജില്ലാ കമ്മിറ്റി കല്‍പ്പറ്റ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 പെരുകിവരുന്ന പാര്‍പ്പിട രാഹിത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നത് ഒട്ടേറെ സുരക്ഷാപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും, ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍  ത്രിതല പഞ്ചായത്ത് ഭരണ സമിതികളും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണെന്നും, ഭാരവാഹികള്‍ കുറ്റപ്പെടുത്തി.   വീട് നിര്‍മ്മിക്കാന്‍ വയല്‍ മാത്രമുള്ള ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കാനുള്ള   അനുമതി നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും, ചില ഉദ്യോഗസ്ഥര്‍ വിവേചനവും, നീതിനിഷേധവും തുടരുകയാണെന്നും ജില്ലാകമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പാര്‍പ്പിടം ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലെ 14 ജില്ലകളിലും കമ്മിറ്റികളും സംസ്ഥാനതല കമ്മിറ്റികളും നിലവില്‍ വന്നുകഴിഞ്ഞു. ഡെന്നിസ് മാത്യു, മുജീബ് റഹ്മാന്‍, നാസര്‍ വട്ടപ്പറമ്പില്‍, സുബൈര്‍ പാറക്കണ്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
23:20