മീനങ്ങാടിയിലെ ടാബ് ചലഞ്ച് സംസ്ഥാനത്തിന് മാതൃക

0

മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ,പൂര്‍വ വിദ്യാര്‍ഥികളും,അധ്യാപകരും,പി.ടി.എ യും ചേര്‍ന്നു സംഘടിപ്പിക്കുന്ന ടി.വി-ടാബ് ചലഞ്ച് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്.സ്‌കൂളില്‍ സംഘടിപ്പിച്ച ടാബ് വിതരണോദ്ഘാടനച്ചടങ്ങ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സി. ഓമന ടീച്ചര്‍ അധ്യക്ഷയായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ടാബ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, മീനങ്ങാടിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയന്‍, വാര്‍ഡ് മെമ്പര്‍ മിനി സാജു, മനോജ് ചന്ദനക്കാവ്, ഡോ.രതീഷ് കാളിയാടന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാകുമാരി, പി.എ അബ്ദുല്‍ നാസര്‍, ഷിവി കൃഷ്ണന്‍, കെ.പ്രസന്ന, എം.അബ്ദുല്‍ അസീസ്, രഞ്ജിത്ത് സുഭാഷ്, വില്‍സന്‍ തോമസ്, സലിന്‍ പാല, ടി.എം ഹൈറുദ്ദീന്‍, പി.കെ ഫൈസല്‍, ഡോ.ബാവ കെ.പാലുകുന്ന്, ബി.ബിനേഷ്,സി.ജബ്ബാര്‍,കെ.എന്‍.പ്രകാശന്‍,നീതു സനു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!