പാഠപുസ്തകങ്ങള്‍ വീട്ടു പടിക്കലെത്തിച്ച് ഫാ.ജികെഎം ഹൈസ്‌കൂള്‍   

0

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിച്ച സാഹചര്യത്തില്‍ ആവശ്യമായ പാഠപുസ്തകങ്ങള്‍ വീട്ടുപഠിക്കലെത്തിക്കുകയാണ് ഫാ.ജികെഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകര്‍. സ്‌കൂള്‍ ബസില്‍ പുസ്തകങ്ങള്‍ ക്രമീകരിച്ച് സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ വരുന്ന 40 പ്രദേശങ്ങളില്‍ 2 ദിവസങ്ങളിലായി പുസ്തക വിതരണം നടത്തി.ഒഴക്കോടി സ്‌കൂള്‍ പരിസരത്ത് പുസ്തകവിതരണം നഗരസഭാ കൗണ്‍സിലര്‍ പ്രദീപ ശശി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍.സണ്ണി മഠത്തില്‍ അധ്യക്ഷനായിരുന്നു .പി .ടി എ പ്രസിഡന്റ് ജോസ് കിഴക്കയില്‍ ഹെഡ്മാസ്റ്റര്‍ ഷാജു പി എ,  അന്നക്കുട്ടി .പി .ജെ, ജോണി കെ.യു തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!