ശൗചാലയം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു

0

ബത്തേരി പഴയ ബസ് സ്റ്റാന്റില്‍ പുതുതായി നിര്‍മ്മിച്ച ശൗചാലയം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. അത്യാധുനിക സൗകര്യങ്ങളോടെ , ശുചിത്വമിഷനും ,നഗരസഭയും സംയുക്തമായി് 25 ലക്ഷം രൂപ ചിലവഴിച്ചാണ് ശൗചാലയം നിര്‍മ്മിച്ചത്. ശൗചാലയത്തിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ സഹദേവന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി അലി അസ്‌കര്‍ ,കൗണ്‍സിലര്‍മാരായ വത്സാ ജോസ് ,എല്‍ സി പൗലോസ് ,ബാബു അബ്ദു റഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!