പ്രവാസികളുടെ മടക്കം ക്വാറന്റീന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍പുതുക്കി

0

   വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളില്‍ ഹോം ക്വാറന്റീനോ, പെയ്ഡ് ക്വാറന്റീനോ സാധ്യമല്ലാത്തവര്‍ക്ക് ജില്ലാ ഭരണകൂടം ഒരുക്കിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ അനുവദിക്കാന്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ പരിശോധിച്ച് നടപടിക്രമങ്ങള്‍ അതാത് ദിവസം തന്നെ പൂര്‍ത്തിയാക്കണം. സാക്ഷ്യപത്രത്തിന്റെ ഹാര്‍ഡ് കോപ്പി/സോഫ്റ്റ് കോപ്പി ബന്ധപ്പെട്ട ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സെന്ററിലെ ചാര്‍ജ് ഓഫീസര്‍ക്ക് നല്‍കണം. ഇവയുടെ പകര്‍പ്പ് podrdawyd@gmail.cominfo@dtpcwayanad.com എന്ന ഇ മെയിലുകളിലേക്കും അയക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കുന്നവര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണം. ഇക്കാര്യം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ പെയ്ഡ് ക്വാറന്റീന്‍ സൗകര്യം ഒരുക്കണം. പെയ്ഡ് ക്വാറന്റീനിലോ പഞ്ചായത്ത് ഒരുക്കുന്ന ക്വാറന്റീനിലോ  താമസിപ്പിക്കുന്ന ആളുകളെ സംബന്ധിച്ച വിവരങ്ങള്‍ നോഡല്‍ ഓഫീസറെയും ചുമതലയുള്ള ഉദ്യോഗസ്ഥനെയും അറിയിക്കണം.  ഭരണകൂടം ഇറക്കിയ ഉത്തരവിലാണ് പുതുക്കിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയത്.

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സെന്ററുകളില്‍ ഒരു ചാര്‍ജ് ഓഫീസറുടെ സേവനം ഉറപ്പ് വരുത്തണം. താമസക്കാരുടെ ഭക്ഷണവും സൗകര്യവും അതത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഏതെങ്കിലും കാരണവശാല്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്താതെ എത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍  ബന്ധപ്പെട്ട സെക്രട്ടറിമാര്‍ ആശാവര്‍ക്കര്‍ മുഖാന്തരം ശേഖരിച്ച് നോഡല്‍ ഓഫീസറേയും ജില്ലാ മെഡിക്കല്‍ ഓഫീസറേയും അറിയിക്കണമെന്നും  ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!