കൽപ്പറ്റ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ച് വരുന്നതെന്ന് ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് പി.പി.എ, കരീം പ്രസ്താവിച്ചു. തണലാവണം തള്ളാവരുത് എന്ന മുദ്രാവാക്യമുയർത്തി കലക്ടറേറ്റിന് മുമ്പിൽ എസ് ടി യു ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.വി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.മൊയ്തീൻ കുട്ടി സ്വാഗതം പറഞ്ഞു. തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണം, പ്രവാസികളുടെ സംരക്ഷണം ഉറപ്പ് വരുത്തണം.ഇന്ധന വില വർദ്ധനവ് പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പാറക്കമമ്മൂട്ടി, സി. കുഞ്ഞബ്ദുള്ള, എ.പി.ഹമീദ്, സി. മമ്മി, ഇ.അബ്ദുറഹിമാൻ, അബു ഗൂഢലായ്, നസീമ മങ്ങാടൻ ,പി.അബ്ദുൾ റസാഖ്, സി.അലവി കുട്ടി, നാസർ പട്ടത്ത്, അബൂബക്കർ വാകേരി, മുഹമ്മദ് ചെമ്പോത്തറ, എം.അബ്ദുൾ ഗഫൂർ, പി. ലുക്ക്മാൻ, പി.കെ.മൊയ്തീൻ കുട്ടി, വി.എസ്.സെയ്യദ് ഖാസിം, കെ.ടി.ഹംസ, അസീസ് കുരുവിൽ, ഇ.എം.മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.