കാട്ടാന ആക്രമണത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സേവ്യറും കുടുംബവും

0

ഞായറാഴ്ച പുലര്‍ച്ചെ 2.30തോടെയാണ് തോല്‍പ്പെട്ടി നരിക്കല്ല് സ്വദേശി മരപറമ്പില്‍ സേവ്യറിന്റെ വീട്ടില്‍ ഒറ്റയാന്‍ എത്തിയത് പറമ്പിലെ തെങ്ങ് പൊട്ടിക്കുന്നത് കണ്ടപ്പോള്‍ ടോര്‍ച്ച് അടിച്ചപ്പോള്‍ ആന ഓടിയടുത്തത് സേവ്യാറിന് നേരെ, വാതിലടച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടുവെന്ന് സേവ്യര്‍ പറയുന്നു.പിന്നീടുള്ള പരാക്രമം വീടിനോടും മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിനോടും ജീപ്പിന്റെ ഗ്രിലും റേഡിയേറ്ററും ഒറ്റയാന്‍ തകര്‍ത്തു.സേവ്യര്‍ ആനയുടെ മുമ്പിന്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒരാഴ്ചക്കാലമായി പ്രദേശത്ത് ഒറ്റയാന്റെ ശല്യം രൂക്ഷമാണ്.കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വീടിനും വാഹനത്തിന് നേരെയും കാട്ടാനയുടെ അക്രമം ഉണ്ടായിട്ടുണ്ട്.തൊഴില്‍ ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യണെന്ന് തൊഴിലാളികള്‍ പറയുന്നു.പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്.വന്യമൃഗശല്യം കാരണം സന്ധ്യ മയങ്ങിയാല്‍ വീടിന് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുമ്പ് പ്രദേശത്ത് ഭിതി പടര്‍ത്തിയ ഒറ്റയാനെ മയക്ക് വെടിവെച്ച് പിടികൂടുന്നതിന് വനം വകുപ്പ് നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.ശല്യകാരനായ ഒറ്റയാനെ മയക്ക് വെടിവെച്ച് പിടികൂടാണമെന്നും നഷ്ടപരിഹാരം കാലതമാസം കൂടാതെ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!