വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടി പിടികൂടി

0

മൂപ്പൈനാട് താഴെ അരപ്പറ്റയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടി പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് അരപ്പറ്റ മുട്ടിയന്‍ അലവികുട്ടിയെ അറസ്റ്റ് ചെയ്തു.പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ എഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. മേപ്പാടി എസ്‌ഐ സജീവന്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുജീബ്,ഗോവിന്ദന്‍ കുട്ടി,സീനത്ത്,സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത്,അരുണ്‍ രാജ് എന്നിവരുടെ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!