ലിംക ബുക്കിൽ ഇടം നേടിയ കർഷകൻ റെജി പൂപ്പൊലിയിൽ

0

അമ്പലവയൽ: അമ്പലവയലിൽ നടക്കുന്ന പൂപ്പൊലിയിൽ കൃഷിയിൽ വൈവിധ്യമാർന്ന കാഴ്ചകളൊരുക്കി പത്തനംതിട്ട റാന്നി സ്വദേശി റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിക്ക് 2 ഏക്കറും റബ്ബറായതുകൊണ്ട്, ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത് .പുതുതായി കിട്ടുന്ന വിത്തിനങ്ങൾ ശേഖരിച്ചും മറ്റുള്ളവർക്ക് കൃഷി ചെയ്യാൻ കൊടുത്തും റെജി കൃഷിയെ പ്രോത്സഹിപ്പിക്കുന്നു. ചാണകവും വേപ്പിൻ പിണ്ണാക്കും കടലപിണ്ണാക്കും പുളിപ്പിച്ച് 5 ഇരട്ടി വെള്ളത്തിൽ ചേർക്കുന്ന ജൈവവളമാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്.

 2003-ൽ ചേമ്പ് 6 അടി 10 ഇഞ്ചും, 2004-ൽ വെണ്ടയ്ക്കയ്ക്ക് 28.5 ഇഞ്ചും, 2007-ൽ ചേന 7 അടി 11 ഇഞ്ചും വിളവെടുത്ത് 3 തവണ ലിംക ബുക്ക് ഓഫ് റെക്കൊർഡ് കരസ്ഥമാക്കി. ആഫ്രിക്കൻ കാച്ചിൽ ശ്രീരൂപ, ഇടുക്കി ഗോൾഡ്, വൻ കിഴങ്ങ്, മല ഇഞ്ചി, മുക്കിഴങ്ങ്, പാതാള കാച്ചിൽ, പാൽവളളി കാച്ചിൽ, ഗജേന്ദ്ര ചേന, ഇസ്രായേൽ ഇഞ്ചി, പിസാൻ സർബു തുടങ്ങിവയാണ്  ക്യഷിയിൽ പ്രധാന ഇനങ്ങൾ.

Leave A Reply

Your email address will not be published.

error: Content is protected !!