ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ കെ. ഡി. സിംഗ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന
ഓപ്പണ്‍ നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 10 മെഡലുകള്‍ നേടിയ കല്‍പ്പറ്റയിലെ
വയനാടന്‍ കായികാഭ്യാസകളരി സംഘത്തിലെ കുട്ടികളെ ലക്‌നോവില്‍ ആദരിച്ചു. റിയല്‍
ഫൈറ്റ്, വാളും പരിചയും, സ്റ്റിക് ഫൈറ്റ് വാള്‍ വലി, മെയ്പ്പയറ്റ്, ഉറുമിപ്പയറ്റ്, എന്നീ
വിഭാഗത്തില്‍ എസ്.കെ.എം.ജെ സ്‌കൂളിലെ മുഹമ്മദ് റിഷാന്‍ 3 സ്വര്‍ണ്ണവും 2 വെള്ളിയും
ഒരു വെങ്കലവും നേടി.മുണ്ടേരി ഹൈസ്‌കൂളിലെ മുഹമ്മദ് നിഹാല്‍ സ്റ്റിക് ഫൈറ്റ്, വാളും
പരിച എന്നിവയില്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി.ഡി പോള്‍ സ്‌കൂളിലെ കീത്ത്
ജോസഫ് ചുവട്ടടിയില്‍ സ്വര്‍ണ്ണവും എസ്.കെ.എം.ജെ സ്‌കൂളിലെ നാദിഷ് റഹ് മാന്‍
മെയ്പ്പയറ്റില്‍ വെങ്കലവും നേടി. സ്വീകരണ യോഗത്തില്‍ ഗ്രാന്റ്മാസ്റ്റര്‍ കെ.ആര്‍.
വേലായുധന്‍ ഗുരുക്കള്‍, മുഖ്യ പരിശീലകന്‍ ഹാജി എ.കെ.ഇബ്രാഹിം ഗുരുക്കള്‍,
സെക്രട്ടറി റസീഫ് അലി ഗുരുക്കള്‍, ബഷീര്‍ മുണ്ടേരി, സലീം കല്‍പ്പറ്റ, പി.സജീവന്‍ എന്നിവര്‍
സംസാരിച്ചു.