കൈപുസ്തകം പ്രകാശനം ചെയ്തു

0

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആശ പ്രവര്‍ത്തകര്‍ക്കായി കൈപുസ്തകം തയ്യാറാക്കി ആരോഗ്യ കേരളം വയനാട്. ഫീല്‍ഡ് തലത്തില്‍ ഇടപെടുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് കീഴിലെ ആശാ പ്രവര്‍ത്തക പി. മിനിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
കൈകളുടെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനായുള്ള രീതികള്‍, മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത, നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്ക് ആശ പ്രവര്‍ത്തകര്‍ നല്‍കേണ്ട നിര്‍ദേശങ്ങള്‍, ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികളുടെ കരുതലിന് ആവശ്യമായ നിര്‍ദേശങ്ങള്‍, ഗര്‍ഭിണികളായ പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രവര്‍ത്തകരുടെ രോഗാണു സമ്പര്‍ക്ക സാധ്യത മുന്‍നിര്‍ത്തിയാണ്  ആരോഗ്യ കേരളം കൈപുസ്തകം തയ്യാറാക്കിയത്.
ചടങ്ങില്‍ സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി.കെ.വര്‍ഗ്ഗീസ്, ആശാ കോര്‍ഡിനേറ്റര്‍ സജേഷ് ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!