സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്.   രോഗമുക്തി നേടിയത് 60  പേരാണ്.

ഇന്നൊരു മരണവുമുണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സ്ഥിതി രൂക്ഷമാകുന്നു എന്ന് കാണണം. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.

പോസിറ്റിവായവരുടെ ജില്ലകളുടെ കണക്ക്: പത്തനംതിട്ട, പാലക്കാട് – 27 വീതം, ആലപ്പുഴ 19, തൃശ്ശൂർ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് കണ്ണൂർ 6 വീതം, തിരുവനന്തപുരം കൊല്ലം 4 വീതം വയനാട് 2.

Leave A Reply

Your email address will not be published.

error: Content is protected !!