ഡി.എം.ഒ ഓഫീസിൽ യുവമോർച്ച ധർണ്ണ സമരം നടത്തി

0

മാനന്തവാടി : കോവിഡ് ആശുപത്രിയാക്കി മാറ്റിയ ജില്ലാ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ പൂർവ്വസ്ഥിതിയിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച ഡി.എം.ഒ  ഓഫീസ് ധർണ്ണ നടത്തി. ധർണ്ണ സമരം ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ ഭാനു ഉദ്ഘാടനം ചെയ്തു. മറ്റു രോഗങ്ങളുടെ ചികിത്സക്കായ് ഉള്ള രോഗികൾ നിരവധി രോഗികൾക്ക് അടിയന്തര സാഹചര്യത്തിൽ ചെയ്യേണ്ട ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റി വെച്ചിരിക്കുന്നു. ഇതെല്ലാം അനിശ്ചിതമായി നീണ്ടു പോയത് കാരണം രോഗികൾ ബുദ്ധിമുട്ടുന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നു. എല്ല് രോഗങ്ങൾക്ക് ഉൾപ്പെടെ ഈ കൊറോണക്കാലത്തും കോഴിക്കോട് മെഡി: കോളേജിലും ഭീമമായ തുക നൽകി സ്വകാര്യ ആശുപത്രിയേയും ആശ്രയികേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വയനാട് ന്റെ അതിർ ത്ഥി ജില്ല ഗ്രാമങ്ങളിൽ നിന്നും തിരുനെല്ലിയിൽ നിന്നും ജനങ്ങൾ ചികിത്സക്കായ് ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്. ഇവരെല്ലാം തന്നെ ചികിത്സക്കായ് കൽപ്പറ്റയിൽ എത്തേണ്ട സാഹചര്യമാണു ഇപ്പോഴുള്ളത്. ലോക് ഡൗണിന് ഇളവ് നൽകിയതോടെ ഗതാഗതം പൂർവ്വ സ്ത്ഥിതിയിലാകുകയും ആക്സിഡന്റ് കേസുകൾ വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. ജില്ല ആശുപത്രിയിലെ കോടിക്കണക്കിന് രൂപയുടെ ചികിത്സാ ഉപകരണങ്ങൾ അനുദിനം  ഉപയോഗ ശൂന്യമായി നശിച്ചു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ആയത് കൊണ്ട് ആശുപത്രിയിലെ പുതിയ ബ്ലോക്കിലേക്ക് കോ വിഡ് ആശുപത്രി മാറ്റിക്കൊണ്ട് ജില്ലാ ആശുപത്രിയിലെ മറ്റു ചികിത്സകൾ അടിയന്തര പ്രാധാന്യത്തോടെ അവിടെ പുനരാരംഭിക്കണമെന്നും രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. സുരേഷ് പെരുoഞ്ചോല അദ്ധ്യക്ഷത വഹിച്ചു. മ നോജ് പിലാക്കാവ്, രാമചന്ദ്രൻ എം. അരുൺ പ്രസാദ്, ശരത്ത്. എം, സുധാകരൻ. കെ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!