കാടുമൂടി വനപാതകള്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു. 

0

പുല്‍പ്പള്ളി പഞ്ചായത്തിലെ കതവക്കുന്ന്, മഠാപ്പറമ്പ് , ബസവന്‍കൊല്ലി തുടങ്ങിയ വനഗ്രാമങ്ങളിലെത്താനും പാതയോരത്തെ കാടു വകഞ്ഞു മാറ്റേണ്ട അവസ്ഥ. കതവക്കുന്നിന്റെ ഒരു ഭാഗം ചെതലയം വന പ്രദേശമാണ് .ഇവിടെ കിടങ്ങും  വൈദ്യുതി  വേലിയുമെല്ലാമുണ്ടെങ്കിലും അതെല്ലാം മറികടന്നാണ് ആനയും കടുവയും നാട്ടിലിറങ്ങുന്നത്.4 ദിവസം മുന്‍പു നിറംതറപ്പേല്‍ ആനന്ദന്റെ തൊഴുത്തില്‍ പശുവിനെ കടുവ ആക്രമിച്ചു. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ കടുവ ഓടിപ്പോയി. പിഞ്ചുകുട്ടികളടക്കം നടക്കുന്ന വനപാത അപ്പാടെ ആനക്കാടായി.കാട് വെട്ടിമാറ്റണമെന്ന ആവശ്യവുമായി ഇന്നലെ പ്രദേശത്തെ വീട്ടമ്മമാര്‍ വനം ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി കാടുവെട്ടാന്‍ നടപടി വേണമെന്ന്  നാട്ടുകാരുടെ ആവശപ്പെട്ടു .

Leave A Reply

Your email address will not be published.

error: Content is protected !!