നരഭോജി കടുവയെ പിടികൂടാന്‍ നടപടി ആരംഭിച്ചു

0

കതവക്കുന്നില്‍ യുവാവിനെ കൊല്ലപ്പെടുത്തിയ നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ് നടപടി ആരംഭിച്ചു. കടുവയുടെ സാന്നിധ്യമറിയാനായി വനത്തിലെ വിവിധ മേഖല കളില്‍  എട്ടോളം ക്യാമറകള്‍ സ്ഥാപിച്ചു. ഇന്ന് വൈകിട്ടോടെ വനത്തില്‍ കൂട് സ്ഥാപിക്കും. കുട് സ്ഥാപിക്കുന്നതിന്റെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ കൂട് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വനവകുപ്പ് .ഇതിനുപ്പുറമേ  വനത്തില്‍ തെരച്ചിലും ആരംഭിച്ചു. കടുവയുടെ സാന്നിധ്യം ഈ മേഖലയില്‍ തന്നെ ഉണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.ഇന്നലെ വൈകിട്ടോടെ മരിച്ച ശിവകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി രാത്രി 9 മണിയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. കടുവയുടെ സാന്നിധ്യം വനമേഖലകളില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഭീതിലാണ് പ്രദേശത്തെ ജനങ്ങള്‍. കൂടുതല്‍ വനപാലകരെ എത്തിച്ച് കടുവയെ മയയ്ക്കുവെടി വച്ച് പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ  ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!