ചികിത്സാ സഹായം തേടുന്നു

0

കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണിയാരം സ്വദേശി കൊളവേലില്‍ ഷാജി ചികിത്സാ സഹായം തേടുന്നു.പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്ത് ഏഴംഗ കുടുംബം പുലര്‍ത്തിയിരുന്ന ഷാജി ഇന്ന് കരുണയുള്ളവരുടെ കടാക്ഷത്തിനായി കാത്തിരിക്കുയാണ്.കരള്‍രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന ഷാജിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇപ്പോള്‍ ഓരോ ആഴ്ചയിലും ആയിരങ്ങളാണ് ചികിത്സക്കായി ആവശ്യമായി വരുന്നത്.അസുഖം പൂര്‍ണ്ണമായും ഭേദമാവണമെങ്കില്‍ 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്യണം.ഡ്രൈവര്‍ ജോലിയെടുത്ത് നിത്യച്ചിലവിനുള്ള വരുമാനം കണ്ടെത്തുന്ന ഷാജിക്ക്  ഇപ്പഴത്തെ ചികിത്സാചിലവ് പോലും കണ്ടെത്താനാകുന്നില്ല.രോഗിയായ മാതാപിതാക്കളും ഭാര്യയും യുപി സ്‌കൂളുകളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളുമാണ് ഷാജിയുടെ തണലില്‍ ജീവിക്കുന്നത്.ചികിത്സക്കും ശസ്ത്രക്രിയക്കും യാതൊരു നിര്‍വ്വാഹവുമില്ലാത്തതിനെ തുടര്‍ന്ന് മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ചെയര്‍മാനും കുറ്റിമൂല സെന്റ്സേവ്യര്‍ ചര്‍ച്ച് വികാരി ഫാ.ജോര്‍ജ്ജ് കണ്‍വീനറുമായി നിശ്ചയിച്ചു കൊണ്ട് ചികിത്സാസഹായകമ്മറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കമ്മറ്റിയുടെ പേരില്‍ ജില്ലാ സഹകരണബേങ്കില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

ജില്ലാ സഹകരണ ബാങ്ക്
അക്കൗണ്ട് നമ്പര്‍-130051201020176
ഐഎഫ്എസ്‌സി-FDRL0 WDCB 01

Leave A Reply

Your email address will not be published.

error: Content is protected !!