എട്ട് ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി

0

പുല്‍പ്പള്ളി പാടിച്ചിറ താന്നിത്തെരുവ്,ചെത്തിമറ്റം ഭാഗങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി എക്സൈസ് റേഞ്ച് ടീം നടത്തിയ രഹസ്യ പരിശോധനയില്‍ എട്ട് ലിറ്റര്‍ വാറ്റുചാരായം പിടികൂടി.രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.പാടിച്ചിറ താന്നിത്തെരുവ് സ്വദേശി ബെന്നി ജോണ്‍(55),ചെത്തിമറ്റം സ്വദേശി കെ.രഘുനാഥന്‍(65) എന്നിവര്‍ക്കെതിരെയാണ് അബ്്കാരി നിയമം പ്രകാരം കേസെടുത്തിരിക്കുന്നത്.ബെന്നി ജോണിന്റെ വീടിന്റെ ചായ്പില്‍ നിന്നും ആറ് കുപ്പിയിലായി സൂക്ഷിച്ച നിലയില്‍ മൂന്ന് ലിറ്റര്‍ വാറ്റു ചാരായവും കെ.രഘുനാഥന്റെ വീടിന് സമീപത്തെ ഷെഡ്ഡില്‍ നിന്നും കന്നാസിലും കുപ്പിയിലുമായി വില്‍പ്പനക്കായി സൂക്ഷിച്ച നിലയില്‍ അഞ്ചുലിറ്റര്‍ വാറ്റു ചാരായവും കണ്ടെടുത്തു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി. ഷാജി,കെ. ജി ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ്  ഓഫീസര്‍മാരായ കെ.കെ അനില്‍ കുമാര്‍, എം.വി സോമന്‍, ബി.ശിവന്‍,കെ.കെ വിഷ്ണു,ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവരാണ് പരിശോധന നടത്തി ചാരായം കണ്ടെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!