ശരണബാല്യം: ലഘുലേഖ വിതരണം ചെയ്തു

0

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശരണബാല്യം ലഘുലേഖ വിതരണം ചെയ്തു.  വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ളക്ക് ലഘുലേഖ കൈമാറി. ചടങ്ങില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ.പ്രജിത്ത്, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ മനിത മൈത്രി, ശരണബാല്യം പ്രൊജക്ട് ചൈല്‍ഡ് റസ്‌ക്യൂ ഓഫീസര്‍ എന്‍.ടിന്റു തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് 19 പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് ഓണ്‍ലൈന്‍ വഴിയാണ്. ലോക് ഡൗണ്‍ കാലയളവില്‍ കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098, 1517 എന്നീ നമ്പറുകളില്‍ അറിയിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!