കെട്ടിടങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കും

0

ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കും. നിലവില്‍ ക്വാറന്റൈനില്‍ താമസിക്കുന്നവര്‍ ഒഴിയുന്ന മുറയ്ക്കാണ് ഇവ വിട്ടുനില്‍ക്കുക. ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് ഇവ പഴയതുപോലെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജില്ലയില്‍ 451 കെട്ടിടങ്ങള്‍ ഏറ്റെടുത്തതില്‍ 190 എണ്ണമാണ് നിലവില്‍  ഉപയോഗിക്കുന്നത്. കെട്ടിട ഉടമകള്‍ക്ക് താക്കോല്‍ കൈമാറാന്‍ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ലോഡ്ജുകള്‍, എന്നിവയാണ് കൊവിഡ് കെയര്‍ സെന്ററായി മാറിയത്. പുതുതായി എത്തുന്നവര്‍ക്കായി കൂടുതല്‍ ഹോം ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കുന്നുണ്ട്. ഇതോടെ നിലവില്‍ കോവിഡ് കെയര്‍ സെന്റര്‍ ഉള്ളവരുടെ നിരീക്ഷണ കാലം പൂര്‍ത്തിയാകുന്നതുവരെ കൂടുതല്‍ സ്ഥാപനങ്ങള്‍ ഒഴിവാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!