ഇലക്ട്രിസിറ്റി ഓഫീസ് ധർണ നടത്തി

0

കൽപ്പറ്റ : ഈ കൊറോണ കാലഘട്ടത്തിൽ അമിതമായി വർധിപ്പിച്ച വിദ്യുച്ഛക്തി ബില്ല് കുറക്കണം എന്നആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഇലക്ട്രിസിറ്റി ഓഫീസ് ധർണ കൽപ്പറ്റയിൽ വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി എ കരീം ഉദ്ഘാടനം ചെയ്തു. കൊറോണാ കാലഘട്ടത്തിൽ തൊഴിലും കൂലിയും ഇല്ലാതെ വിഷമിക്കുന്ന അനേകായിരങ്ങളുടെ മേൽ ഇത്തരത്തിലുള്ള ചാർജ്ജ്വർദ്ധനയിലൂടെ ഇരൂട്ടടിയായിരിക്കയാണ്. സാധാരണ ബില്ല്   വരുന്നതിനേക്കാൾ ഇരട്ടിയിലധികം വൈദ്യുതി ചാർജാണ് ഈടാക്കുന്നത്. ഇതിനെതിരായി കേരളത്തിലെ 140 നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും മുസ്ലിംലീഗ് ഇത്തരത്തിലുള്ള ധർണകൾ സംഘടിപ്പിക്കുകയുണ്ടായി .കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച ഇലക്ട്രിസിറ്റി ബോർഡ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിനു മുന്നിലെ. ധർണയിൽ പ്രസിഡണ്ട് റസാക്ക് കൽപ്പറ്റ അധ്യക്ഷതവഹിച്ചു. സെക്രട്ടറിടിഹംസസ്വാഗതംപറഞ്ഞു.സലാം നീലിക്കണ്ടി സലീം memana കെ കെ ഹനീഫ എ കെ റഫീഖ് ഏപീഹമീദ്,കെഎംതൊടിമുജീബ്പിപി ഷൈജൽ,ജാസിർ പാലക്കൽ,ഉനൈസ് സീടിഉനൈസ്,ശിഹാബ്, ലത്തീഫ് സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!