റീസൈക്കിള്‍ കേരള ക്യാമ്പയ്നിലൂടെ അരലക്ഷംരൂപ കണ്ടെത്തി DYFI പൊഴുതന മേഖല

0

റീസൈക്കിള്‍ കേരള ക്യാമ്പയ്നിലൂടെ അരലക്ഷംരൂപ കണ്ടെത്തി DYFI പൊഴുതന മേഖല . മേഖലസെക്രട്ടറി സി എച്ച് ആഷിഖ്  Dyfi ജില്ലാ സെക്രട്ടറി കെ റഫീഖ്,പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് തുടങ്ങിയവര്‍ തുക കൈമാറി.കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയിലെ മുഴുവന്‍ യൂണിറ്റുകളിലും മേഖല കമ്മിറ്റി അംഗങ്ങള്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി 100ഓളം DYFI പ്രവര്‍ത്തകര്‍ ആക്രി സാധനങ്ങള്‍,പാഴ് വസ്തുക്കള്‍ എന്നിവ ശേഖരിച്ചും മറ്റുമാണ് തുക കണ്ടെത്തിയത്.ജില്ലക്കകത്ത് ഏറ്റവും ആദ്യം റീസൈക്കിള്‍ കേരളയിലൂടെ തുക കണ്ടെത്തി നല്‍കാന്‍ ഇതിലൂടെ മേഖല കമ്മിറ്റിക്ക് സാധിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷണ കിറ്റ് വിതരണം മാസ്‌ക് ,സാനിറ്റെസര്‍, ഹൈജീനിക് കിറ്റ് വിതരണം തുടങ്ങിയ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സൗജന്യ ആവശ്യ മരുന്ന് വിതരണം തുടങ്ങിയ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മികവ് പുലര്‍ത്തി മുന്നോട്ടു പോകുന്ന ഒരു  സംഘടനയാണ് പൊഴുതന ഡിവൈഎഫ്‌ഐ. മേഖലപ്രസിഡന്റ് അഫ്‌സല്‍,ട്രെഷറര്‍ അഖില്‍,ജിജീഷ്  ഷമ്നിദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!