ചീഞ്ഞ് നാറി തലപ്പുഴ ടൗണും പരിസരവും.

0

ഓവുചാലുകള്‍ മലിനമായിട്ടും നന്നാക്കാന്‍ നടപടിയില്ലന്ന് നാട്ടുകാര്‍. അടുത്ത ദിവസം തന്നെ ഓവുചാലുകള്‍ വൃത്തിയാക്കുമെന്ന് പഞ്ചായത്ത്.
മഴ കാലമുന്നൊരുക്കത്തിന്റെ ഭാഗമായി നാടും നഗരവും വൃത്തിയാക്കുമ്പോള്‍ തലപ്പുഴ ടൗണും പരിസരവും മലിനമയം തന്നെ. ടൗണിലെയും പരിസരത്തെയും ഓവുചാലുകള്‍ മാലിന്യം നിറഞ്ഞ് ഒഴുകുകയാണ്.കുപ്പികളും മറ്റ് മലിന വസ്തുക്കളും നിറഞ്ഞ് മാലിന്യ കൂമ്പാരമായിട്ട് മാസങ്ങളായിട്ടും നന്നാക്കിയില്ലന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത് .മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന ഈ സമയത്ത് ഓവുചാലുകള്‍ നന്നാക്കാത്ത പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.മഴക്കാലം വന്നെത്തിയ സാഹചര്യത്തില്‍ രോഗ ഭീതിയകറ്റാന്‍ പഞ്ചായത്ത് മുന്‍കൈ എടുത്ത് ഓവുചാലുകള്‍ വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!