എസ്. ടി. യു. പ്രതിഷേധ സമരം നടത്തി

0

ഇന്ത്യയെ വിൽക്കരുത്‌ തൊഴിൽ നിയമങ്ങൾ തകർക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി മാനന്തവാടി പോസ്റ്റ് ഓഫീസിനു മുൻപിൽ എസ്. ടി. യു. പ്രതിഷേധ സമരം നടത്തി.ദേശീയ കമ്മിറ്റിയുടെ ആഹ്വാനമാണ് സമരം നടത്തിയത്. തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്ന തലതിരിഞ്ഞ നിലപാടുകൾക്കെതിരെ ദീർഘ കാലത്തേ പോരാട്ടത്തിലൂടെ തൊഴിലാളികൾ നേടിയെടുത്ത  മുഴുവൻ അവകാശങ്ങളും പ്രതിസന്ധി കാലഘട്ടത്തിൽ ഇല്ലാതാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് തൊഴിൽ സമയം ഉൾപ്പെടെ വർധിപ്പിക്കാനുള്ള തീരുമാനം കൂടാതെ ഇന്ത്യയിലെ മർമ പ്രധാനമായ മേഖലകൾ ഉൾപ്പെടെ സ്വകാര്യവല്ക്കരിക്കാനുള്ള നീക്കം പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റു കൾക്ക് തീറെഴുതാനുള്ള നടപടി തുടങ്ങി എല്ലാ ജനദ്രോഹ തൊഴിലാളി വിരുദ്ധ നടപടിയിൽ നിന്നും   പിന്മാറണമെന്നും അവധ്യപെട്ടു കൊണ്ട് നടത്തിയ പ്രധിഷേധം എസ്‌. ടി. യു ചുമട്ടു തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. അഡ്വ: റഷീദ് പടയൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പടയൻ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി കാസിം, സി.കെ.മഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!