ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

0

4 അതിഥി തൊഴിലാളികള്‍ക്കും തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയിലെ 55 കാരിക്കും മീനങ്ങാടി സ്വദേശിയായ 24 കാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ബത്തേരി പൂളവയല്‍ പ്രദേശത്ത് താമസിക്കുന്ന മൂന്ന് ബംഗാളി സ്വദേശികള്‍ക്കും ഒരു ഒഡീഷ സ്വദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തവിഞ്ഞാല്‍ സ്വദേശിയുടെ ഭര്‍ത്താവ് പതിനെട്ടാം തീയതി ബാംഗ്ലൂരില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കിഡ്‌നി രോഗിയായ ഇവര്‍ ഡയാലിസിസ് ചെയ്യുന്നതിനു വേണ്ടിയാണ് മെയ് 29 ആം തീയതി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ വെച്ച് സാമ്പിള്‍ എടുത്ത് പരിശോധന നടത്തിയത്. മീനങ്ങാടി സ്വദേശി 24 കാരി ഗര്‍ഭിണി ആയതിനാല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയപ്പോള്‍ 28 ആം തീയതി സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കുകയായിരുന്നു. രണ്ടുപേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് 13 പേര്‍. രോഗം സംശയിക്കുന്നവര്‍ ഉള്‍പ്പെടെ ആകെ  22 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!