ഹരിത കേരളം മിഷന്‍ ശുചിത്വ മിഷന്‍ കുടുംബശ്രീ എന്നിവയുടെ കീഴിലെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 26ന് തുടക്കമാകും.വീടുകള്‍ സ്ഥാപനങ്ങള്‍ പൊതു ഇടങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ വസ്തുക്കള്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ആര്‍.ആര്‍.എഫ് എന്നിവിടങ്ങളിലെത്തിച്ച് പരിപാലനം നടത്തുക, വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍ പരിപാലിക്കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് കര്‍മ്മ സേന നടത്തുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹരിത കേരളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോബ ഓര്‍ഡിനേറ്റര്‍ പി. സാജിത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.