ആദിവാസികളുടെ തനത് സംസ്‌കാരത്തെ അടുത്തറിയുന്നതിന് പൊതു സമുഹത്തിന് അവസരമെരുക്കുന്നതിന് ജില്ലാകുടുംബശ്രീയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തുന്ന വയനാട് ഗോത്രമേള നങ്ക ആട്ട2017 ന് കല്‍പ്പറ്റയില്‍ തുടക്കമായി.. കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നുള്ള ഗോത്രകലകളുടെ അവതരണം നടന്നു.. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി സാജിത അധ്യക്ഷത വഹിച്ചു.. വാണിദാസ് ഹാരിസ് കെ.ടി മുരളി തുടങ്ങിയവര്‍ സംസാരിച്ചു…