എം.പി വിരേന്ദ്രകുമാറിന് അന്തിമോപചാരമര്‍പ്പിച്ചു

0

എം.പി വിരേന്ദ്രകുമാറിന് അന്തിമോപചാരമര്‍പ്പിച്ചു
   എം.പി വിരേന്ദ്രകുമാര്‍ എം.പിക്ക് ജന്‍മനാട് വിട നല്‍കി. ഇന്ന് വൈകീട്ട് 5 മണിയോടെ ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.  സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ കല്‍പ്പറ്റയിലെ വസതിയിലെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ ശശീന്ദ്രന്‍ റീത്ത് സമര്‍പ്പിച്ചു. ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാറിനും ജില്ലാഭരണകൂടത്തിനും വേണ്ടി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള റീത്ത് സമര്‍പ്പിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാനു വേണ്ടി ജനറല്‍ കൗണ്‍സില്‍ അംഗം ദീപക് ധര്‍മടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ എന്നിവരും റീത്ത് സമര്‍പ്പിച്ചു. എം.പിമാരായ കെ.സുധാകരന്‍, ജോസ്. കെ മാണി, എം.എല്‍.എമാരായ പി.ജെ ജോസഫ്, സി.കെ നാണു, സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഐ.സി ബലകൃഷ്ണന്‍, വി.പി സജീന്ദ്രന്‍, ഇ.കെ വിജയന്‍, ഷാഫി പറമ്പില്‍, കെ.എം ഷാജി തുടങ്ങിയവരും  രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും  അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!