വാം മിത്ര കുമിളിന്  കാർഷിക സർവ്വകലാശാലയുടെ പ്രശംസ

0

മാനന്തവാടി:   പ്രകൃതിയാൽ തന്നെ മണ്ണിൽ മിത്രങ്ങളായ സൂക്ഷ്മാണുക്കളും ശത്രുക്കളായ സൂക്ഷ്മാണുക്കളും ഉണ്ട്.മിത്രമായ സൂക്ഷ്മാണുക്കളിൽ പ്രധാനിയാണ് വാം   (വെസിക്കുലാർ ആർബസ്ക്കുലാർ മൈകോ റൈസ),ഇത് വിളകളുടെ വേരുപടലത്തിൽ കാണുന്നു. ഈ മിത്ര കുമിൾ മണ്ണിലെ നൈട്രജൻ, പൊട്ടാസ്യം,മറ്റു സൂക്ഷ്മ മൂലകങ്ങൾ എന്നിവ ആഗീകരണം ചെയ്യാൻ വിളകളെ സഹായിക്കുന്നു. വാം കുമിളിനെ 100 ചട്ടികളിലായി ചോളം വളർത്തി,കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് മദർ കൾച്ചർ വാങ്ങി കൃഷി ഭവന്റ് സാങ്കേതിക സഹായത്തോടെ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സോയിൽ & റൂട്ട് ഹെൽത്ത് മാനേജ്മെന്റ് പദ്ധതി 2019-20 ലാണ് 20000 രൂപ ചിലവിട്ട് വാം ഉൽപാദിപ്പിച്ചത്. ഉൽപാദിപ്പിച്ച മീഡിയമവും വേരും കാർഷിക സർവ്വലാശാലയുടെ കൃഷി വിജഞാന കേന്ദ്രത്തിൽ പരിശോധിച്ചപ്പോൾ 8×1012 (10 റേസ്റ്റു 12)  CFU/ml  നല്ല ഫലവും ലഭിച്ചു.    പുതുമയുള്ള അറിവും, വേരുകളൂടെ ആരോഗ്യം ,വിളകളുടെ വളർച്ചയും എന്നിവ കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. 

ഈ വിദ്യ കൂടുതൽ കർഷകരിലേക്ക് കൈമാറുമെന്നും    ഇത്തരം മിത്ര സൂഷ്മാണുക്കളെ മണ്ണിൽ ഉപയോഗിച്ചാൽ വിളകളെ ബാധിക്കുന്ന പല രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുമെന്നും കൃഷി ഓഫീസർ കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!