കണ്ണൂർ ജില്ലയിൽ നിന്നും നടന്നു വന്ന തമിഴ് യുവാക്കൾക്ക് എട്ടിന്റെ പണി

0

ലോക്ക് ഡൗൺ കണ്ണൂർ ജില്ലയിൽ നിന്നും നടന്നു വന്ന തമിഴ് യുവാക്കൾക്ക് എട്ടിൻ്റെ പണി. യുവാക്കളെ വീണ്ടും മടക്കി കണ്ണൂരിലേക്ക് തന്നെ തിരിച്ചയച്ചു. കണ്ണൂർ തളിപ്പറമ്പിൽ നിന്നും കാൽനടയായി മാനന്തവാടിയിലേക്ക് വരികയായിരുന്ന അഞ്ച് പേർ തലപ്പുഴയിലെത്തിയപ്പോൾ പോലീസിൻ്റെ വലയിലാവുകയായിരുന്നു. തുടർന്ന് തലപ്പുഴ പോലീസ് ആരോഗ്യ വകുപ്പ് മായി ബന്ധപ്പെട്ടപ്പോൾ അന്യജില്ലകളിൽ നിന്നും വരുന്നവർ ക്വാറൻ്റയിനിൽ കഴിയേണ്ടതില്ലെന്ന ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ഇവരെ യാത്ര തുടരാൻ അനുവദിക്കാതെ കണ്ണുരിലേക്ക് തന്നെ തിരിച്ചയച്ചത്. മേൽകൂരകളുടെ ജോലിയിൽ എർപ്പെട്ടിരുന്ന അഞ്ച് പേരും ബംഗലൂരിലേക്ക് പോകാനായിരുന്ന മാനന്തവാടിയിലേക്ക് കാൽനടയാത്രയായി വന്നത്.ബാവലി എത്തിയാൽ ബസ്സ് ഉണ്ടാകുമെന്ന് കണ്ണൂരിലുള്ള ഒരു വ്യക്തിതെറ്റിധരിപ്പിച്ചതാണ് ഇവർ കാൽനടയായി എത്താൻ കാരണമായത്.

Leave A Reply

Your email address will not be published.

error: Content is protected !!