വയനാട് വന്യജീവി സങ്കേതത്തിലെ സുല്‍ത്താന്‍ ബത്തേരി റെയിഞ്ചില്‍ പെടുന്ന കല്ലൂര്‍ കാളിച്ചിറ ഭാഗത്താണ് കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 35 വയസ്സുള്ള കൊമ്പനാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാവിലെയാണ് കാളിച്ചിറ ഭാഗത്ത് വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കിടങ്ങില്‍ വീണ് ചരിഞ്ഞ നിലയില്‍ കൊമ്പനെ കണ്ടെത്തിയത്. കിടങ്ങ് മറികടക്കാന്‍ ശ്രമിക്കവേ സമീപത്ത് സ്ഥാപിച്ച ഫെന്‍സിംഗില്‍ നിന്നും ഷോക്കേറ്റ് കിടങ്ങിലേക്ക് വീണാണ് കൊമ്പന്‍ ചരിഞ്ഞതെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഢം സംസ്‌ക്കരിച്ചു.