സർക്കാർ മാനദണ്ഡം പാലിച്ച് ആദിവാസി വധു വരൻമാർ മിന്നു ചാർത്തി മാതൃകയായി

0

ലോക്ക് ഡൗണും ഹോട്ട്സ്പോട്ടും സർക്കാർ നിർദേശങ്ങളുമെല്ലാം ലംഘനങ്ങളുടെ കഥയാകുമ്പോൾ സർക്കാർ മാനദണ്ഡം പാലിച്ച് ആദിവാസി വധു വരൻമാർ മിന്നു ചാർത്തി മാതൃകയായി.തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിലെ ഗുരുപ്രസാദത്തിൽ രവീൺ ചന്ദ്രനും-നിമിഷയുമാണ് സർക്കാർ നിർദ്ദേശകൾ പാലിച്ച് താലിചാർത്തിയത്. ആദിവാസി സമുദായത്തിലെ പണിയ വിഭാഗത്തിൽപ്പെട്ട ചന്ദ്രൻ്റെയും- ഭാരതിയുടെയും മകൻ 23 കാരനായ രവീണും ഗോദാവരി കോളനിയിലെ തന്നെ ബാലൻ- വിനീത ദമ്പതികളുടെ മകൾ 19 കാരിയായ നിമിഷയും മെയ് 14നാണ് വിവാഹിതരായത്.വിവാഹം വധു ഗ്രഹത്തിൽ പങ്കെടുത്തവർ വധു വരൻമാരുടെ വീട്ടിൽ നിന്നുള്ള 17 പേർ.സാധാരണ പണിയ വിഭാഗക്കാരുടെ വിവാഹത്തിൽ 200 താഴെ ആളുകൾ പങ്കെടുക്കുകയും തുടി, ചീനി, വട്ടം കളികളുമായി മൂന്ന് ദിവസത്തിലധികം  ചടങ്ങുകളും വിശേഷങ്ങളുമായി നടത്തുമ്പോൾ ഡ്രൈവർ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഗോദാവരി കോളനിയിലെ ചന്ദ്രൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് 20 ൽ താഴെ ആളുകളെ പങ്കെടുപ്പിച്ച് മറ്റ് ചടങ്ങുകളെല്ലാം ഒഴിവാക്കിയാണ് തൻ്റെ മകൻ്റെ മിന്നുചാർത്ത് നടത്തിയത്. ഇത് സമൂഹത്തിന് മാതൃകയാണെന്ന് തന്നെ പറയാം.  ഗോദാവരി കോളനിയിൽ തന്നെ താമസകാരിയായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിഷസുരേന്ദ്രനും വിവാഹ ചടങ്ങിൽ പങ്കാളിയായി. ലോക്ക് ഡൗൺ കാലത്ത് ആൾകൂട്ടം കൂടിയതിൻ്റെ പേരിൽ സംസ്ഥാനത്ത് തന്നെ നിരവധി ആളുകളുടെ പേരിൽ കേസ് എടുത്ത പശ്ചാതലത്തിൽ ഗോദാവരി കോളനിയിലെ രവീൺ – നിമിഷ ദമ്പതികളുടെ മിന്നുചാർത്ത് സമൂഹത്തിന് ഒരു മാതൃക തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!