ക്വട്ടേഷന്‍ ക്ഷണിച്ചു
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിവിധ കടവുകളില്‍ നിന്ന് പ്രളയകാലത്ത് അടിഞ്ഞിരിക്കുന്ന എക്കല്‍ അവശിഷ്ടങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കോരി പഞ്ചായത്ത് നിര്‍ദേശിക്കുന്ന പ്രദേശത്ത് സംഭരിക്കുന്ന പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിലുളള മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. എസ്റ്റിമേറ്റ് പ്രകാരം അഞ്ച് ലക്ഷം രൂപയില്‍ അധികരിക്കാത്ത സ്ഥലങ്ങളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ മെയ് 16 ന് വൈകീട്ട് 3 വരെയും അഞ്ച് ലക്ഷത്തില്‍ അധികരിക്കുന്ന സ്ഥലങ്ങളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ 21 ന് ഉച്ചയ്ക്ക് 3 വരെയും സ്വീകരിക്കും.