കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത നിര്‍മ്മാണത്തിന് പ്രത്യേക നിക്ഷേപ പദ്ധതി പ്രകാരം 658 കോടി രൂപ ലഭ്യമാക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. തുരങ്കപാത നിര്‍മ്മാണത്തിന്‍റെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും ടേണ്‍ കീ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിനും കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍പ്രകാരം സമര്‍പ്പിച്ച പ്രോജക്ട് പ്രൊപ്പോസല്‍ വിശദമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതിയ്ക്ക് അംഗീകാരം നല്‍കുകയാണ് ഉണ്ടായതെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയായ താമരശ്ശേരി ചുരത്തില്‍ മഴ മൂലവും മറ്റും അടിക്കടിയുണ്ടാകുന്ന ഗതാഗതതടസ്സം മൂലം വയനാട് ജില്ല ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. 2018ലും 2019 ലും പ്രളയം മൂലം ദിവസങ്ങളോളം വാഹന ഗതാഗതം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി. തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ സ്ഥിതിയ്ക്ക് പരിഹാരമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post