ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0

ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച  ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് ഇന്നലെ രോഗം സ്ഥിരികരിച്ചത്. ഇവര്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്. മാനന്തവാടി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്.  ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. മൂന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.
       കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 174 പേര്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1970 ആണ്. ഇതില്‍ കോവിഡ് സ്ഥിരീകരിച്ച 8 പേര്‍ അടക്കം 17 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 225 പേര്‍ ബുധനാഴ്ച്ച നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.  ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 829 സാമ്പിളുകളില്‍ 689 ആളുകളുടെ ഫലം ലഭിച്ചു. 678 എണ്ണം നെഗറ്റീവാണ്. 135 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ഉണ്ട്.  
    ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2986 വാഹനങ്ങളിലായി എത്തിയ 5423 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!