മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മാനന്തവാടി ക്ഷീരസംഘം 163000 രൂപ നല്‍കി

0

മാനന്തവാടി: കോവിഡ് 19 പാശ്ചാത്തലത്തില്‍ മാനന്തവാടി ക്ഷീരസംഘത്തിലെ കര്‍ഷകര്‍, ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍, കാലിതീറ്റ ഡിപ്പോ ഏജന്റുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വരൂപിച്ച 163000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ചെക്ക് മാനന്തവാടി എംഎല്‍എ ഒ .ആര്‍. കേളു സംഘം പ്രസിഡന്റ് പി.ടി. ബിജുവില്‍ നിന്നും ഏറ്റുവാങ്ങി. സംഘം സെക്രട്ടറി എം.എസ് മഞ്ജുഷ , എം.കെ. ഗിരിജ, സി.കെ.ബിനു , ജെയിംസ് കെ ജോണ്‍ , സി.സുരേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!