മാനന്തവാടി നഗരസഭ പരിധിയില്‍ കിറ്റുകള്‍ വിതരണം ചെയ്യണം:യു.ഡി.എഫ്.

0

മാനന്തവാടി നഗരസഭ പരിധിയിലെ കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം. മാനന്തവാടി നഗരസഭയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലും ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കുടുംബങ്ങളില്‍ കിറ്റുകളെത്തിക്കാന്‍ ഭരണ സമിതിക്ക് ബാധ്യതയുണ്ടെന്നും യു.ഡി.എഫ്.രണ്ടു മാസമായി നഗരസഭയിലെ ജനങ്ങള്‍ ദുരതത്തിലാണ്.നഗരസഭയില്‍ ആകെ 15000 കുടുംബങ്ങളാണുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും കര്‍ഷകരും, കര്‍ഷക തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ബാര്‍ബര്‍മാര്‍ ബസ് തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, നിര്‍മ്മാണമേഖലയിലെ തൊഴിലാളികള്‍, ഷോപ്പുകളിലെ സെയില്‍സ്സ്‌മേന്‍മാര്‍,തയ്യല്‍ തൊഴിലാളികള്‍, നിത്യ വരുമാനക്കാരായ കൂലി പണിക്കാര്‍, ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മറ്റുള്ളവരുമാണ്. സര്‍ക്കാര്‍ അരി നല്‍കുന്നുണ്ടെങ്കിലും, കുടുംബങ്ങളില്‍ ആവശ്യമായ സാധന സാമഗ്രഹികള്‍ ലഭിക്കുന്നില്ല. താഴെത്തട്ടിലുള്ള ഇവരുടെ ജീവിതം വളരെയധികം ദു:സ്സഹമാണ്.നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും 50 ലക്ഷം എടുത്ത് അരി ഒഴികെയുള്ള ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് നഗരസഭയിലെ പാവപ്പെട്ടവര്‍ക്ക് കൊടുക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഒരു വര്‍ഷം 5 കോടിയില്‍ അധികം തനത് ഫണ്ട് വരുമാനമുള്ള നഗരസഭയാണ് മാനന്തവാടി നഗരസഭ. ഈ പ്രതിസന്ധി മറിക്കടക്കാന്‍ 50 ലക്ഷം എടുക്കാനുള്ള തീരുമാനം അടിയന്തരമായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നഗരസഭ ചെയര്‍മാനും സെക്രട്ടറിക്കും നിവേദനവും നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!