നിരീക്ഷണത്തില്‍ 443 പേര്‍ കൂടി
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 443 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1252 ആയി. ഇതില്‍ കോവിഡ് സ്ഥിരീകരിച്ച 4 പേര്‍ അടക്കം ഒമ്പത് പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വെള്ളിയാഴ്ച്ച 122 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 646 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 537 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 99 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 744 സര്‍വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 427 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 317 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post