യാത്രാ പാസിന് പുതിയ സംവിധാനവുമായി മാനന്തവാടി പോലീസ്
മാനന്തവാടി: കൊവിഡ് -19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെ മാനന്തവാടി സ്റ്റേഷന്‍ പരിധി ഹോട്ട്‌സ്‌പോട്ടായും,നഗരസഭ പരിധിയില്‍ വിവിധ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായും പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തിര യാത്ര പാസുകള്‍ക്ക് സ്റ്റേഷനിലെത്താതെ അപേക്ഷിക്കാന്‍ സംവിധാനമൊരുക്കി പോലീസ്. പോലിസ് നല്‍കുന്ന 7510166137 വാട്ട്‌സ്ആപ്പ് നമ്പറില്‍ യാത്ര പാസ് ആവശ്യമുള്ള വ്യക്തികള്‍ അവരവരുടെ മുഴുവന്‍ വിവരങ്ങളും യാത്ര സംബന്ധമായ വിവരങ്ങളും നല്‍കണം.ഇത് പോലീസ് പരിശോധിച്ച് പാസ് അനുവദിക്കാവുന്നതാണെന്ന് ബോധ്യപ്പെട്ടാല്‍ പിഡിഎഫ് ഫയലായി അപേക്ഷ മൊബൈലില്‍ അയച്ച് നല്‍കും.ഇത് പരിശോധന സ്ഥലങ്ങളില്‍ കാണിച്ച് യാത്ര ചെയ്യാം.യാത്ര വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ക്കാണ് സംവിധാനം ഏറെ ഉപകാരപ്രദമാകുന്നത്.ഒറ്റ ദിവസം കൊണ്ട് ഇത്തരത്തില്‍ 47 പാസുകളാണ് മാനന്തവാടിയില്‍ നിന്ന് നല്‍കിയിട്ടുള്ളത്.കൂടാതെ അതിഥി തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ എന്നിവ മെസേജുകളായും, വോയിസ് മെസേജുകളായും നല്‍കുന്നുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.