6000 പാക്കറ്റ് ഹാന്‍സ് പിടികൂടി
ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ 6000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടി. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശികളായ താഴെക്കാട് കണ്ടി അന്‍സാര്‍ (38),ചൊക്ലി മത്തി പറമ്പ് അബ്ദുള്‍ ഷെറീദ്(42) എന്നിവരാണ് അറസ്റ്റിലായത്.കര്‍ണാടകയില്‍ നിന്നും പച്ചക്കറി കൊണ്ടുവരികയായിരുന്ന വാഹനത്തിലാണ് ഇവര്‍ ഹാന്‍സ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.ഹാന്‍സിന് ആറ് ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.ഹാന്‍സ് കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് ജീപ്പും ഹാന്‍സും കസ്റ്റഡിയില്‍ എടുത്തു.ബാവലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ഷിജു,പ്രിവന്റീവ് ഓഫീസര്‍ സജീവന്‍ തരിപ്പ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ഡി. അരുണ്‍,ആര്‍.സി. ബാബു,കെ.മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.