ബൈക്ക് യാത്രികനെ കാട്ടുപോത്ത് ആക്രമിച്ചു
തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്.ഇന്ന് വൈകീട്ട 6.30ഓടെയായിരുന്നു ബൈക്കില്‍ വരുകയായിരുന്ന യുവാവിനെ പനവല്ലി കാപ്പികണ്ടിയില്‍ വെച്ച് കാട്ടുപോത്ത് ആക്രമിച്ചത്.പനവല്ലി സ്വദേശിയായ അനീഷ് കോമത്തിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.ഇയാളെ മാനന്തവാടിയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.പരിക്ക് ഗുരതരമല്ല.വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.