കുരങ്ങു പനി: മൃഗാരോഗ്യ ക്യാമ്പും ബോധവല്‍ക്കരണവും നടത്തി  

0

കുരങ്ങു പനി ജാഗ്രതാ നടപടികളുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തില്‍ മൃഗ സംരക്ഷണ വകുപ്പിന്റെയും പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയുടെയും നേതൃത്വത്തില്‍  മൃഗാരോഗ്യ ക്യാമ്പും, ബോധവല്‍ക്കരണവും നടത്തി.  രോഗബാധിത മേഖലകളായ നാരങ്ങാകുന്ന് കോളനി, കൂപ്പ് കോളനി, രണ്ടാം ഗേറ്റ്, ചേലൂര്‍, മണ്ണുണ്ടി കോളനി, ഇരുമ്പുപാലം കോളനി, ബേഗൂര്‍, കാളിക്കൊല്ലി എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. പശു, ആട്, പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ വനത്തില്‍ കടന്നാല്‍ കുരങ്ങ്, ചെള്ള് എന്നിവ ശരീരത്തില്‍ കടിക്കാതിരിക്കുന്നതിനായി മരുന്നുകള്‍ വിതരണം ചെയ്തു. ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ഡി. രാമചന്ദ്രന്‍, ജില്ലാ എപിഡമോളജിസ്റ്റ് ഡോ. ദിലീപ് ഫല്‍ഗുണന്‍, തിരുനെല്ലി പഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോ. കെ. ജവഹര്‍, പൂക്കോട് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. കെ.ജി. അജിത്ത് കുമാര്‍, ഡോ. എം. പ്രദീപ്, ഡോ. ആര്‍. അനൂപ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!