അപ്പാപ്പാറ പി.എച്ച്.സിയില്‍ ഡോക്ടറെ നിയമിക്കുന്നു
തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പി.എച്ച്.സിയില്‍ ആരോഗ്യകേരളം വയനാട് എം.ബി.ബി.എസ് ഡോക്ടറെ നിയമിക്കുന്നു. ടി.സി.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് നിയമനം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 3ന് വൈകീട്ട് അഞ്ചിനുള്ളില്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തപാല്‍ വഴിയോ നേരിട്ടോ നല്‍കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202771 എന്ന നമ്പറില്‍ ബന്ധപ്പെടാം.