രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0

കോവിഡ്-19 മായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ആരോഗ്യമേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പിന്തുണ എന്ന നിലയില്‍ സര്‍ക്കാര്‍ രക്ത ബാങ്കുകളിലേക്ക് ആവശ്യമായ രക്തം നല്‍കുന്നതിനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ വനിത ടീം ക്യാപ്റ്റന്‍ ജീന പി.എസ് രക്തദാനം നല്‍കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു അദ്ധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡണ്ട് സലീം കടവന്‍, സെക്രട്ടറി           എ.ടി ഷണ്‍മുഖന്‍, ഭരണസമിതി അംഗങ്ങളായ എന്‍.സി സാജിദ്, കെ.പി വിജയ്, കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ വി.ഹാരിസ്, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എം. സുനില്‍ കുമാര്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.കര്‍ണന്‍  വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി      എം.പി ഹരിദാസ്, ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് ടി. ശശി,  കരാട്ടേ അസോസിയോഷന്‍ സെക്രട്ടറി സുരേഷ്, ബോക്സിംഗ് അസോസിയേഷന്‍ സെക്രട്ടറി ദീപേഷ് വി.സി, ഫെന്‍സിംഗ് അസോസിയേഷന്‍ സെക്രട്ടറി അര്‍ജ്ജുന്‍ ഗോപാല്‍, മൗണ്ടനിയറിംഗ് അസോസിയേഷന്‍ സെക്രട്ടറി ഷെജിന്‍ ജോസ്, ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി മെല്‍വിന്‍ വി.ഒ, തായ്ക്വാണ്ടോ അസോസിയേഷന്‍ സെക്രട്ടറി മിഥുന്‍, എന്നിവര്‍ സംസാരിച്ചു.  ലൂക്കാ ഫ്രാന്‍സിസ് എ.എഫ്.സി, എ.ലൈസന്‍സ് കോച്ച് ഷഫീഖ്, മുന്‍ സന്തോഷ് ട്രോഫി താരം നെല്‍സണ്‍, ദേശീയ നെറ്റ്ബോള്‍ താരം ബേസില്‍ അന്‍ന്ത്രിയോസ്, ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് താരം വിനീഷ് എ.ജി, തുടങ്ങി 60 ഓളം കായികതാരങ്ങളും, കായിക സംഘടനാ ഭാരവാഹികളും രക്തദാന ക്യാമ്പില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!