ഷെന്‍സ ഫാത്തിമയുടെ നാണയങ്ങള്‍
മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് ഷന്‍സ ഫാത്തിമ സ്വരൂപിച്ച നാണയങ്ങള്‍ സംഭവന നല്‍കി.കലക്ട്രേറ്റില്‍ വെച്ച് ജില്ലാ കലക്ടറെയാണ് തുക ഏല്‍പ്പിച്ചത്.മുട്ടില്‍ ഡബ്ല്യുഎംഒ ഇംഗ്ലിഷ് അക്കാദമി മുന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഷന്‍സ നാലാം വയസ്സ് മുതല്‍ സ്വരൂപിച്ച പൈസയാണ് കലട്രേറ്റില്‍ എത്തി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കല്‍പ്പറ്റ ചാത്തോത്ത് വയല്‍ ടി.കെ റിയാസ് ഷെമീന ദമ്പതികളുടെ മകളാണ് ഷെന്‍സ ഫാത്തിമ.