കോവിഡ് പശ്ചാത്തലത്തില്‍ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സജീവ അംഗങ്ങള്‍ക്ക് ആശ്വാസധനമായി 1000 രൂപ നല്‍കും. കോവിഡ് ബാധിത സജീവ അംഗങ്ങള്‍ക്ക് 10,000 രൂപയും വീടുകളിലോ ആശുപത്രിയിലോ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 5000 രൂപയും ധനസഹായം ലഭിക്കും. 2019 മാര്‍ച്ച് 31 വരെ കുടിശ്ശികയില്ലാതെ അംശാദായം അടച്ചിട്ടുളളവര്‍ക്കും അതിന് ശേഷം ചേര്‍ന്നവരില്‍ കുടിശ്ശികയില്ലാതെ അംശാദായം അടച്ചിട്ടുളള അംഗങ്ങള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ peedika.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന സമര്‍പ്പിക്കണം. കോവിഡ് ബാധിതര്‍/ഐസൊലേഷന്‍ ചികില്‍സയ്ക്ക് വിധേയരായവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. ഫോണ്‍. 8156886339,9496441862
Sign in
Sign in
Recover your password.
A password will be e-mailed to you.