അതിര്‍ത്തികളിലൂടെ കടന്നു കയറുന്നവര്‍ക്കെതിരെ  കടുത്ത നടപടിയെടുക്കും – മന്ത്രി എ.കെ ശശീന്ദ്രന്‍

0

അതിര്‍ത്തികളിലൂടെ കടന്നു കയറുന്നവര്‍ക്കെതിരെ
കടുത്ത നടപടിയെടുക്കും
– മന്ത്രി എ.കെ ശശീന്ദ്രന്‍

    അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തികളിലൂടെയുള്ള കടന്നുകയറ്റം ജില്ലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാല്‍ അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രറ്റില്‍ ചേര്‍ന്ന കോവിഡ് 19 അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങളില്‍ കയറിയും കാട്ടു വഴികളിലൂടെ നടന്നും നിരവധി പേര്‍ ജില്ലയില്‍ പ്രവേശിക്കുന്നുണ്ട്. ഇവര്‍ക്ക് എതിരെ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം. ആളുകള്‍ വരുന്നത് രോഗവ്യാപനത്തിനു ഇടവരുത്തും. അതിര്‍ത്തി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടാക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

   കര്‍ണാടകയില്‍ നിന്നും പണം വാങ്ങിച്ച് ആളുകളെ ജില്ലയിലേക്ക് കൊണ്ടുവരുന്ന സംഘം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ യോഗത്തില്‍ അറിയിച്ചു. 5000 രൂപ വരെയാണ് ഇങ്ങനെ ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മാതാപിതാക്കളില്‍ നിന്ന് അകന്ന് കഴിയുന്ന കുട്ടികളെ തിരികെയെത്തിക്കുന്നതിനു ഇളവ് അനുവദിക്കുമെന്നും മന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞു.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നവര്‍ ചീരാല്‍, പാട്ടവയല്‍, താളൂര്‍ പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് ഇത്തരത്തില്‍ സൗകര്യമൊരുക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!