143 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി
വയനാട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് കുഞ്ഞോം വനപാലകരോടൊപ്പം തൊണ്ടര്‍നാട് പാതിരിമന്നം കല്ലിങ്ങല്‍ ഒറ്റുപാറ വനമേഖലകളില്‍ പരിശോധന നടത്തിയതില്‍ കാട്ടുചോലക്കരികിലെ കൈതക്കാട്ടില്‍ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി ജാറിലും,ജാഡിയിലും,ബക്കറ്റുകളിലും, കുടത്തിലുമായി സൂക്ഷിച്ചിരുന്ന 143 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വ്യാജവാറ്റ് , വ്യാജമദ്യ നിര്‍മ്മാണം എന്നിവ തടയുന്നതിലേക്കായി ജില്ലയിലുടനീളം വ്യാപക പരിശോധനകള്‍ നടത്തി വരുന്നതിന്റെ ഭാഗമായി വനം വകുപ്പുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്.വ്യാജമദ്യ നിര്‍മ്മാണത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും, ഇതിനായി പൊതുജനത്തിന്റെ സഹകരണം പരമാവധി ഉപയോഗപ്പെടുത്തുമെന്നും വയനാട് ഡപ്യൂട്ടി. എക്സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗു അറിയിച്ചു. പരിശോധനകള്‍ക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ്,എക്സൈസ് ഇന്‍സ്പെക്ടര്‍ രാധാക്യഷ്ണന്‍, പ്രിവ. ഓഫീസര്‍മാരായ ബാബുരാജ്, പ്രഭാകരന്‍, സതീഷ്, സി.ഇ.ഒ മാരായ അമല്‍, അര്‍ജുന്‍,നിഷാദ്, സനൂപ്, അനില്‍, സുരേഷ്, പ്രമോദ്, ജിതിന്‍, സുധീഷ്, ്രൈഡവര്‍ അന്‍വര്‍, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ദിവ്യശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.