പ്രതിരോധ ഔഷധങ്ങള്‍ വിതരണം ചെയ്തു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് നാഷണല്‍ ആയുഷ് മിഷന്റെ ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്, ആയുര്‍വേദ സിദ്ധ ഹോമിയോപതി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ മരുന്നുകള്‍ കോളനികളില്‍ വിതരണം ചെയ്തു.നിരവില്‍പുഴ,കുഞ്ഞോം,പാതിരിമന്ദം പണിയ കോളനികളിലാണ് മരുന്നുകള്‍ നല്‍കിയത്.ട്രൈബല്‍ പ്രമോട്ടര്‍ ഉല്ലാസ്,ആശാ വര്‍ക്കര്‍മാരായ ഉഷ,സിന്ദു,മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.നിബിന്‍,ഡോ.ഹസ്‌ന ബാനു,ഡോ.അരുണ്‍ ബേബി എന്നിവര്‍ നേതൃത്വം നല്‍കി.