പാഴ് വസ്തുക്കളില്‍ കലാവിരുത് തീര്‍ത്ത് റൈസാബാനു
ലോക്ഡൗണ്‍ കാലത്ത് റൈസാബാനുവിന്റെ കരവിരുതില്‍ കുപ്പികളില്‍ വിരിഞ്ഞത് വര്‍ണ്ണവിസ്മയം.പഴയ കുപ്പികള്‍ കഴുകി വൃത്തിയാക്കി ചിത്രപ്പണികളും പെയിന്റിങ്ങുകളുമൊക്കെ ചെയ്ത് മനോഹരമാക്കുകയാണ് വരയാല്‍ സ്വദേശിനി റൈസാബാനു.കളിമണ്ണ്, പെയിന്റ്, മുത്തുകള്‍,വിത്തുകള്‍,റിബണ്‍ തുടങ്ങിയവ ഉപയോഗിച്ചാണ് അലങ്കാരം.ക്ഷമയും,സമയവുമുണ്ടെങ്കില്‍ ആര്‍ക്കും എളുപ്പത്തില്‍ ഇവ നിര്‍മ്മിക്കാമെന്നും ഇവ വിപണനം നടത്തിയാല്‍ ചെറിയ തോതിലുള്ള വരുമാന മാര്‍ഗ്ഗമാണെന്നും റൈസാബാനു പറയുന്നു.