ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

0

 

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി നഗരസഭയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒ. ആര്‍. കേളു എം.എല്‍.എ ഉച്ചയൂണ്‍ വാങ്ങി സംരംഭം ഉദ്ഘാടനം ചെയ്തു.20 രൂപ നിരക്കിലാണ് ജനകീയ ഹോട്ടലില്‍ ഉച്ചയൂണ്‍ ലഭ്യമാവുന്നത്.അശരണര്‍ക്ക് പത്തു ശതമാനം ഊണ് സൗജന്യമായി നല്‍കും. പൊതു സംഘടനകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവരില്‍ നിന്നും സംഭാവനകള്‍ പണമായും സാധനങ്ങളായും സ്വീകരിക്കും. കൊവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ഭക്ഷണം പാര്‍സലായാണ് നല്‍കുന്നത്. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ തുകയും, കുടുംബശ്രീ എന്‍.യു.എല്‍.എം പ്രവര്‍ത്തന ഫണ്ടും ഉപയോഗിച്ചാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി സി.ഡി.എസിനു കീഴിലുള്ള ധനശ്രീ കുടുംബശ്രീ യൂണിറ്റാണ് മാനന്തവാടി തലശ്ശേരി റോഡില്‍ കഫേ ശ്രീ ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി. ആര്‍ പ്രവീജ്, വൈസ് ചെയര്‍മാന്‍ ശോഭ രാജന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ടി. ബിജു, നഗരസഭ സെക്രട്ടറി കെ. അഭിലാഷ്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ വത്സ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!